10:18am 05 September 2026
NEWS
റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു
05/09/2026  09:30 AM IST
nila
റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു

ഒഞ്ചിയം: റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മാഹിക്കും വടകരയ്ക്കും ഇടയിലുള്ള മുക്കാളി റെയിൽവേ സ്റ്റേഷനിലാണ് ശനിയാഴ്ച രാവിലെ അപകടമുണ്ടായത്. ഇതോടെ ഇരുദിശകളിലേക്കുമുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി സ്തംഭിച്ചു.

സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി എത്തിയ ടിപ്പർ ലോറിയാണ് ട്രാക്കിലേക്ക് മറിഞ്ഞത്. ഡ്രൈവിങ്ങിനിടെ ലോറി ഡ്രൈവർക്ക് പെട്ടെന്ന് അപസ്മാരം ഉണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

രാവിലെ 7.30ഓടെയായിരുന്നു സംഭവം. അപകടസമയത്ത് മറ്റൊരു ട്രാക്കിലൂടെ എത്തിയ മെമു ട്രെയിൻ കടത്തിവിട്ടിരുന്നു. ട്രാക്കിൽ ലോറി മറിഞ്ഞതിനെ തുടർന്ന് റെയിൽവേ അധികൃതരും ജീവനക്കാരും സ്ഥലത്തെത്തി ലോറി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img